01:58am 18 January 2026
NEWS
പി വി അൻവർ ഉടൻ യുഡിഎഫിനൊപ്പമെത്തുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ
18/11/2025  09:52 AM IST
nila
പി വി അൻവർ ഉടൻ യുഡിഎഫിനൊപ്പമെത്തുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പി വി അൻവർ യുഡിഎഫിനൊപ്പമെത്തുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ.അൻവറിന്റെ നിലനിൽപ്പിനും യുഡിഎഫ് പ്രവേശനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേറ്റ് മെമ്പറായാകുമോ അൻവറും തൃണമൂൽ കോൺ​ഗ്രസും യുഡിഎഫിലെത്തുക എന്ന കാര്യം മുന്നണി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫുമായി ധാരണയായി കഴിഞ്ഞാൽ തൃണമൂൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ അൻവർ പിൻവലിക്കുമെന്നും പാണക്കാട് സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. 

കോൺഗ്രസ്-ലീഗ് ഐക്യം യുഡിഎഫിൻ്റെ നിലനിൽപ്പിന് തന്നെ ആവശ്യമാണെന്നും പാണക്കാട് സാദിഖലി തങ്ങൾ പറ‍ഞ്ഞു. അത് മനസ്സിലാക്കി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന തർക്കം അവസാനിപ്പിക്കാൻ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ കാര്യങ്ങൾ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. തർക്കങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് മാറ്റിവെക്കണം. ലീഗ് നിരന്തരം ഇത് ആവശ്യപ്പെടുന്നുണ്ട്. കോൺഗ്രസ് യോജിച്ചു തീരുമാനങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img