10:50pm 03 September 2026
NEWS
നിലമ്പൂരിലെ യുഡിഎഫിൽ വിള്ളൽ? ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്നും പാണക്കാട് കുടുംബം വിട്ടുനിന്നു
02/06/2025  07:40 PM IST
nila
നിലമ്പൂരിലെ യുഡിഎഫിൽ വിള്ളൽ? ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്നും പാണക്കാട് കുടുംബം വിട്ടുനിന്നു

അതിശക്തമായ പോരാട്ടം നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാകവെ യുഡിഎഫിൽ വിള്ളലെന്ന് സൂചന. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്നും ഒരാൾ പോലും പങ്കെടുക്കാതിരുന്നതാണ് കോൺ​ഗ്രസിന് വെല്ലുവിളിയാകുന്നത്. സമീപ കാലങ്ങളിലൊന്നും പാണക്കാട് കുടുംബത്തിൽ നിന്നും ഒരാളെങ്കിലും പങ്കെടുക്കാത്ത യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉണ്ടായിട്ടില്ല. 

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഹജ്ജിന് പോയിരിക്കുകയാണ്. അതുകൊണ്ട് തന്നെ കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാൽ, പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പരിപാടിയിൽ പങ്കെടുത്തില്ല. മലപ്പുറം ജില്ലയിൽ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങൾ കൺവെൻഷനിൽ പങ്കെടുക്കാതിരുന്നതോടെയാണ് യുഡിഎഫിൽ ചില തർക്കങ്ങളുണ്ടെന്ന തരത്തിൽ അഭ്യൂഹം ശക്തമാകുന്നത്. 

അബ്ബാസലി തങ്ങളെ കൺവെൻഷനിലേക്ക് ക്ഷണിച്ചതിൽ വീഴ്ച സംഭവിച്ചെന്നാണ് ലീ​ഗ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ കൺവെൻഷനിലേക്ക് ക്ഷണിച്ചതെന്ന് അവർ പറഞ്ഞു. ഇതോടെയാണ് അബ്ബാസലി തങ്ങൾ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതെ നേരത്തെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തത്. അതേ സമയം നേരത്തെ നിശ്ചയിച്ച പരിപാടികൾ ഉള്ളത് കൊണ്ടാണ് അബ്ബാസലി തങ്ങൾ കൺവെൻഷനിൽ പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img