06:09pm 10 November 2026
NEWS

മദ് വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശശുദ്ധിയാൽ മാപ്പ് നൽകണമെന്ന് പാലോട് രവി

28/07/2025  04:00 PM IST
nila
 മദ് വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശശുദ്ധിയാൽ മാപ്പ് നൽകണമെന്ന് പാലോട് രവി

ഫോൺ സംഭാഷണ വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം ഡിസിസിയുടെ മുൻ അധ്യക്ഷൻ പാലോട് രവി. മദ് വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശശുദ്ധിയാൽ മാപ്പ് നൽകൂ എന്നായിരുന്നു പാലോട് രവി മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിയോട് മാപ്പ് പറഞ്ഞതാണോ എന്ന ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൽക്കാലിക അധ്യക്ഷനായെത്തിയ എൻ ശക്തന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതിനിടെ, പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണ ശബ്ദരേഖ ചോർന്നതിൽ അന്വേഷണത്തിന് കെ.പി.സി.സി കമ്മീഷനെ നിയോ​ഗിച്ചു. അച്ചടക്കസമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണത്തിന്റെ ചുമതല. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുംനട്ടിരുന്നവരിൽ ഒരാളാണ് ശബ്ദരേഖ പ്രചരിപ്പിച്ചതിന് പിന്നില്ലെന്നാണ് ആരോപണം. 

ഫോൺ സംഭാഷണം ചോർത്തിയ ബ്ളോക്ക് ജനറൽ സെക്രട്ടറി പുല്ലമ്പാറ ജലീലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പാലോട് രവിക്ക് ഡിസിസി പ്രസിഡന്റ് പദവി നഷ്ടമാകുകയും ചെയ്തെങ്കിലും ഫോൺ സംഭാഷണ അധ്യായം അവിടും കൊണ്ട് തീരില്ലെന്നാണ് സൂചന. ശബ്ദരേഖ ചോർത്തി പ്രചരിപ്പിച്ചതിന് പിന്നിൽ ജില്ലയിലെ പ്രധാന നേതാക്കൾക്ക് തന്നെ പങ്കുണ്ടെന്നാണ് പാർട്ടി സംശയിക്കുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img