
പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ പഞ്ചായത്തും ജില്ലാ ആയുർവേദ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'അരികെ' പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി ഗൃഹ കേന്ദ്രീകൃത പരിചരണത്തിനായി രണ്ട് ഹോം കെയർ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഉദ്ഘാടനവും ഹോം കെയർ യൂണിറ്റിൻ്റെ ഫ്ലാഗ് ഓഫും
ടി. ജെ വിനോദ് എം എൽ എ നിർവഹിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എൽസി ജോർജ് , സ്ഥിരം സമിതി ചെയർമാൻമാരായ എം ജെ ജോമി,ആശ സനിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം കെ വി ആന്റണി, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഷമ്മി, പാലിയേറ്റീവ് കെയർ കോ-ഓഡിനേറ്റർ ഡോ. ലക്ഷ്മി വി , ബിജു ചൂളക്കൽ തുടങ്ങിയവർ പങ്കെടുത്തു.ആയുർവേദ ഹോം കെയർ പരിചരണം ആവശ്യമുള്ള കിടപ്പു രോഗികൾക്ക് വീട്ടിലെത്തി പരിചരണം നൽകാൻ കഴിയുന്ന തരത്തിൽ ജില്ലാശുപത്രിയിലെ ഹോം കെയർ യൂണിറ്റ് സജ്ജമാണെന്ന് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സ്ഥാപനവുമായി നേരിട്ട് ബന്ധപെടുക
ഫോൺ നമ്പർ
04842365933
ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ
ഡോ. ലക്ഷ്മി .വി.
9447266183









