03:46am 23 October 2026
NEWS
എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിനു തുടക്കമായി
15/01/2025  02:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിനു തുടക്കമായി

 പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ പഞ്ചായത്തും ജില്ലാ ആയുർവേദ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'അരികെ' പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി ഗൃഹ കേന്ദ്രീകൃത പരിചരണത്തിനായി രണ്ട് ഹോം കെയർ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഉദ്ഘാടനവും ഹോം കെയർ യൂണിറ്റിൻ്റെ ഫ്ലാഗ് ഓഫും  
ടി. ജെ വിനോദ് എം എൽ എ നിർവഹിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  വൈസ് പ്രസിഡന്റ് എൽസി ജോർജ് ,  സ്ഥിരം സമിതി  ചെയർമാൻമാരായ എം ജെ ജോമി,ആശ സനിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം കെ വി ആന്റണി, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഷമ്മി, പാലിയേറ്റീവ് കെയർ കോ-ഓഡിനേറ്റർ ഡോ. ലക്ഷ്മി വി , ബിജു ചൂളക്കൽ  തുടങ്ങിയവർ  പങ്കെടുത്തു.ആയുർവേദ ഹോം കെയർ പരിചരണം ആവശ്യമുള്ള കിടപ്പു രോഗികൾക്ക് വീട്ടിലെത്തി പരിചരണം  നൽകാൻ കഴിയുന്ന തരത്തിൽ ജില്ലാശുപത്രിയിലെ ഹോം കെയർ യൂണിറ്റ് സജ്ജമാണെന്ന് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സ്ഥാപനവുമായി നേരിട്ട് ബന്ധപെടുക
ഫോൺ നമ്പർ
04842365933
ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ
ഡോ. ലക്ഷ്മി .വി.
9447266183

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img