10:18am 30 July 2026
NEWS
യുവതിയെ ബലാത്സം​ഗം ചെയ്തത് പാർവതിയെന്ന് പറഞ്ഞുവിശ്വസിപ്പിച്ച്; ഭഗവാൻ ശിവന്റെ അവതാരമെന്ന് അവകാശപ്പെട്ട ആൾദൈവം അറസ്റ്റിൽ


28/03/2026  12:57 PM IST
nila
യുവതിയെ ബലാത്സം​ഗം ചെയ്തത് പാർവതിയെന്ന് പറഞ്ഞുവിശ്വസിപ്പിച്ച്; ഭഗവാൻ ശിവന്റെ അവതാരമെന്ന് അവകാശപ്പെട്ട ആൾദൈവം അറസ്റ്റിൽ

മുംബൈ: പാർവതിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തന്നെ ബലാത്സം​ഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം. ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. 

ഭഗവാൻ ശിവന്റെ അവതാരമെന്ന് അവകാശപ്പെട്ടാണ് ഋഷികേശ് വൈദ്യ യുവതിയെ സ്വാധീനിച്ചത്. 2023-ൽ ഫെയ്‌സ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. 2023 ഡിസംബറിൽ പ്രതി പുണെയിലെത്തി യുവതിയെ കണ്ടു. തുടർന്ന് താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാർവതിയാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ പ്രതി മൊബൈൽഫോണിൽ പകർത്തിയതായും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img