03:28pm 11 November 2026
NEWS
ഫാലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥന സമ്മേളനവും
08/10/2025  08:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫാലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥന സമ്മേളനവും

ശൈഖ് ജീലാനി അനുസമരണവും താജുൽ ഉലമ ഉറൂസും കലൂർ എ ജെ ഹാളിൽ ഒക്ടോബർ 9 വ്യാഴാഴ്ച വൈകിട്ട് 6.30 മുതൽ നടക്കും.നേതൃത്വം :സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ പിറന്ന നാടിനു വേണ്ടി പതിറ്റാണ്ടുകളായി പൊരുതുന്ന ഫാലസ്തീനിലെ ജനങ്ങൾക്ക് വേണ്ടി
ക്രൂരന്മാരായ ഇസ്രയേലി ഭരണാധികാരികളുടെ ആക്രമണത്തിനു നിരന്തരമായി വിധേയരായി കൊണ്ടിരിക്കുന്ന ഫ ലസ്തീൻ ജനതയുടെ മോചനത്തിനു വേണ്ടി ഒരുക്കുന്ന 'പ്രാർത്ഥനാ സദസ്സ്ആത്മീയ നവോത്ഥാന മണ്ഡലത്തിലെ സൂര്യതേജസ്സായ ശൈഖ് അബ്ദുൽ ഖാദർ ജീലാനി  തങ്ങളുടെ അനുസ്മരണവും കേരളീയ മുസ്ലിം സമൂഹത്തിൻറെ പാരമ്പര്യ വിശ്വാസവും പൈതൃകവും ആചാരവും അനുഷ്ഠാനവും സംരക്ഷിക്കുകയും വളർത്തുകയും ഉയർത്തുകയും ചെയ്ത്
ആറു പതിറ്റാണ്ടിലേറെക്കാലം  നേതൃത്വപരമായ പങ്കുവഹിച്ചു സമൂഹത്തെ നയിച്ച പ്രവാചക കുടുംബ പരമ്പരയിലെ ശ്രേഷ്ഠ വ്യക്തിത്വം *താജുൽ സയ്യിദ് ഉലമ :സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ ഉറൂസ് മുബാറക്ക് 2025 ഒക്ടോബർ 9 വ്യാഴാഴ്ച വൈകിട്ട് 6.30 മുതൽ രാത്രി 10 മണി വരെ എറണാകുളം കലൂർ എ.ജെ ഹാളിൽ നടക്കും മഗരിബ് നിസ്കാര ശേഷംകലൂർ മഹല്ല് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഡോക്ടർഅബുമാലിക് താഹാ മഹ്ളരി മുഹിയുദ്ദീൻ മൗലിദിന് നേതൃത്വം നൽകും സമാപന പ്രാർത്ഥനയും മുഖ്യപ്രഭാഷണവും സയ്യിദ് ശിഹാബുദ്ദീൻ അഹദൽ മുത്തനൂർ തങ്ങൾ നേതൃത്വം നൽകും കേരള മുസ്ലിം ജമാഅത്ത് എല്ലാ പ്രസിഡണ്ട് വി എച്ച്അലിദാരിമി ഉദ്ഘാടനം ചെയ്യുo കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻകെ കെ ഷംസുദ്ദീൻ മുസ്‌ലിയാർ കാക്കനാട്അധ്യക്ഷതവഹിക്കും കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്ഷേമകാര്യ സെക്രട്ടറിഎംപി അബ്ദുൽ ജബ്ബാർ സഖാഫി ആമുഖ പ്രഭാഷണം നടത്തുംതാജുൽ ഉലമ അനുസ്മരണ പ്രഭാഷണം കേരള മുസ്ലിം ജമാഅത്ത്  തൃശൂർ ജില്ലാ പ്രസിഡണ്ട് *സയ്യിദ് ഫസൽ തങ്ങൾ*വാടാനപ്പള്ളി നിർവഹിക്കും ഫലസ്തീൻ ഐക്യദാർഢ്യ പ്രഭാഷണംഎസ് വൈ എസ് എറണാകുളം ജില്ലാ പ്രസിഡണ്ട് കെ എസ് എം ഷാജഹാൻ സഖാഫി നിർവഹിക്കും കേരള മുസ്ലിം ജമാഅത്ത്  ,എസ് വൈ എസ്   ,എസ്എസ്എഫ്, എസ് ജെ എം , എസ് എം എ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 1000 കുടുംബങ്ങൾ സംബന്ധിക്കും സെപ്റ്റംബർ 10ന് നടന്ന ഹുബ്ബുറസൂൽ കോൺഫറൻസിന് പ്രധാന സേവനം ചെയ്ത 313 അംഗ സാന്ത്വനം വളണ്ടിയേഴ്സിനെ സദസ്സിൽ ആദരിക്കും.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി സിടി ഹാഷിം തങ്ങൾ സ്വാഗതവും ജില്ലാ ഫൈനാൻസ് സി എ ഹൈദറോസ ഹാജി സെക്രട്ടറി നന്ദിയും പറയും '

പ്രസ്സ്  മീറ്റിൽ പങ്കെടുത്തവർ
വിഎച്ച് അലി ദാരിമി
സി ടി ഹാഷിം തങ്ങൾ
സിഎ ഹൈദ്രോസ്
കെ എസ് എം ഷാജഹാൻ സഖാഫി
മുഹമ്മദ് ഹിജാസ്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img