03:28am 08 November 2026
NEWS
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ മുറികളിൽ നിന്ന് കഞ്ചാവ് പിടികൂടി


01/04/2025  02:29 PM IST
nila
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ മുറികളിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് ഹോസ്റ്റൽമുറികളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.15 മുറികളിൽ പരിശോധന നടത്തിയപ്പോൾ  ആളൊഴിഞ്ഞ ഒരു മുറിയിൽനിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. 

കഞ്ചാവ് കണ്ടെത്തിയ മുറിയിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ല. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാപകമായ റെയ്ഡ് ഉദ്ദേശിച്ചാണ് എക്‌സൈസ് എത്തിയതെന്നാണ് വിവരം. എന്നാൽ മൂന്നു നാലു മുറികളിൽ പരിശോധന നടത്തിയതിനു ശേഷം പൊടുന്നന്നെ സംഘം പിൻവാങ്ങുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img