05:34am 13 November 2026
NEWS
പാലാരിവട്ടം പള്ളിപ്പടി അഹ് മദ് കുട്ടി മുസ്ലിയാർ അവർകളുടെ 64-ാം ആണ്ട് നേർച്ച സമാപിച്ചു
28/10/2025  11:04 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പാലാരിവട്ടം പള്ളിപ്പടി അഹ് മദ് കുട്ടി മുസ്ലിയാർ അവർകളുടെ 64-ാം  ആണ്ട് നേർച്ച സമാപിച്ചു
HIGHLIGHTS

പള്ളിപ്പടി അഹ് മദ് കുട്ടി മുസ്ല്യാർ അവർകളുടെ 64-ാം ആണ്ട് നേർച്ച യോടനുബന്ധിച്ച് അൽ ഹാജ് കെ.കുഞ്ഞു മുഹമ്മദ് മൗലവി അൽഖാസിമി പള്ളിപ്പടി അഹ് മദ് കുട്ടി മുസ്ല്യാരുടെ കുടുംബാംഗം ഇബ്രാഹിം കുട്ടിക്ക്  നേർച്ച ഭക്ഷണം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. കെ.എ. ഉമ്മർ,പി.കെ. സലിം,സക്കീർ തമ്മനം,ടി.എച്ച് നവാസ്, സുധീർ തമ്മനം, എം എം ബഷീർ, പി.എ. ജമാൽ, മുഹമ്മദ് അസ്ലം, കെ.എ. സക്കീർ എന്നിവർ സമിപം

കൊച്ചി:പാലാരിവട്ടം പള്ളിപ്പടി അഹ് മദ് കുട്ടി മുസ്ലിയാർ അവർകളുടെ 64-ാം  ആണ്ട് നേർച്ച സമാപിച്ചു സമാപനം ദിവസമായ ഇന്നലെ സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാൻ അൽ ബുഹാരി കടലുണ്ടി ഖത്തം ദുആയ്ക്ക് നേതൃത്വം നൽകി.ജതി മത ഭേദമന്യ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന് ഒരു ലക്ഷം പേർക്ക് കഴിക്കാനുള്ള നേർച്ച ഭക്ഷണം വിതരണം ചെയ്തു.
 അൽ ഹാജ് കെ.കുഞ്ഞു മുഹമ്മദ് മൗലവി അൽഖാസിമി പള്ളിപ്പടി അഹ് മദ് കുട്ടി മുസ്ല്യാരുടെ കുടുംബാംഗം ഇബ്രാഹിം കുട്ടിക്ക്  നേർച്ച ഭക്ഷണം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. 
ആണ്ട് നേർച്ചയിൽ  ഹൈബി ഈഡൻ എം.പി. മേയർ എം . അനിൽ കുമാർ. ഉമ തോമസ് എം.എൽ.എ., ടി.ജെ വിനോദ് എം.എൽ എ , തൃക്കാക്കര മുനിസിപ്പിൽ ചെയർപേഴ്സൺ രാധ മണി പിള്ള, കൗൺസിലർ മാരായ ജോർജ് നാനാട്ട്, , സക്കീർ തമ്മനം, എന്നിവർ പങ്കെടുത്തു.
ഉസ്താദുമാരായ മുഹമ്മദ് അഷ്റഫ് അഷറഫി ബാഖവി, അബു മുസ്ല്യാർ,സ്വഗത സംഘം ജനറൽ കൺവിനർ കെ.എ. ഉമ്മർ,
ജോയിൻ്റ് കൺവീനർ മാരായ എം.എം ബഷീർ, പി. എ ജമാൽ , പി.കെ. സലിം,മുഹമ്മദ് അസ്ലം, ബി.എ സൈഫിദിൻ,  ടി.എച്ച് നവാസ് സലാം ഞാക്കടയിൽ, എ.യു. ജമാൽ, വിവിധ കൺവിനർമാരായ മനാബ്,  ഒ.എസ്. നൗഷാദ്,               സി.പി. അഷറഫ്, സുധീർ തമ്മനം, ഹസൈനാർ എ.എ. മുനീർ കെ.ബി. എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img