09:20pm 28 August 2026
NEWS
പാലക്കാട്ട് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി
09/02/2025  09:00 AM IST
nila
പാലക്കാട്ട് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി

പാലക്കാട്: അമ്പത്തിമൂന്നുകാരിയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ  ഉപ്പുംപാടത്ത് ഇന്ന് പുലർച്ചെയോടെയാണ് സംഭവം. തോലന്നൂർ സ്വദേശി രാജനാണ് ഭാര്യ ചന്ദ്രികയെ കൊലപ്പെടുത്തിയത്. തോലന്നൂർ സ്വദേശികളായ ഇവർ ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത് രണ്ടാഴ്ച്ച മുമ്പാണ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശേഷം രാജൻ സ്വയം കുത്തുകയും ചെയ്തു. അയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പരസ്പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. മകൾ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തിൽ‌ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. ഒന്നര വർഷം മുൻപ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഇതിനു മുൻപും ചന്ദ്രികയെ രാജൻ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img