04:11pm 19 August 2026
NEWS
സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
19/08/2026  04:00 PM IST
nila
സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

 

പാലക്കാട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ കോളേജ് വിദ്യാർഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു. കോങ്ങാട് സ്വദേശിനിയും മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയുമായ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

കോളേജിലേക്ക് പോകുന്നതിനായി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഗൗരിയുടെ ഒരു ഷൂ പുറത്തേക്ക് വീണതായാണ് വിവരം. ഷൂ എടുക്കുന്നതിനായി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ ഗൗരി ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗൗരിയെ ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോങ്ങാട് സ്വദേശി എം.പി. ഗോപീകൃഷ്ണന്റെയും ബീനയുടെയും മകളാണ് ഗൗരി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img