12:38am 22 September 2026
NEWS
ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടികൊലപ്പെടുത്തി
19/01/2026  07:37 AM IST
nila
ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടികൊലപ്പെടുത്തി

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടികൊലപ്പെടുത്തി. ഒറ്റപ്പാലത്തിനടുത്ത തോട്ടക്കരയിൽ 
ഞായറാഴ്ച അർധരാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ദമ്പതികളായ നസീർ (63), സുഹറ (60) എന്നിവരെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആക്രമണത്തിൽ ദമ്പതികളുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ഗുരുതരമായി പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് സുൽഫിത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

നാലുവയസ്സുകാരനുമായി സുൽഫിയത്ത് ഓടിരക്ഷപ്പെടുന്നതിനിടെ നാട്ടുകാർ കാണുകയായിരുന്നു. ഇതോടെ കൊലപാതകവിവരം ഉൾപ്പെടെ പുറത്തുവന്നത്. സംഭവത്തിന് ശേഷം  മുഹമ്മദ് റാഫി സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. 

യുവാവിനെ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img