NEWS
ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു
23/01/2025 12:26 PM IST
nila

പാലക്കാട്: കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. പാലക്കാട് ജില്ലയിലെ പരുതൂർ കുളമുക്കിലാണ് സംഭവം. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് വർഷം തോറും നടത്തുന്ന ആചാരമായ തുള്ളലിനിടെയാണ് യുവാവ് കാഞ്ഞിരത്തിന്റെ കായ കഴിച്ചത്.
വെളിച്ചപ്പാടായി തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. ആചാരത്തിന് ശേഷം വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തൃത്താല പൊലീസ് അസ്വാഭാവിക കേസെടുത്തു.
സാധാരണ കാഞ്ഞിരക്കായ കടിച്ച ശേഷം തുപ്പുകയാണ് പതിവ്. എന്നാൽ, ഷൈജു ഇത് കഴിച്ചതാണ് ശാരീര അസ്വസ്ഥതക്ക് കാരണമെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











