09:07pm 07 November 2026
NEWS
നിർമാണം നടക്കുന്ന വീടിന് സമീപത്തെ കുഴിയിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം
07/11/2026  07:56 PM IST
nila
നിർമാണം നടക്കുന്ന വീടിന് സമീപത്തെ കുഴിയിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ പുതിയ വീടിന്റെ നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു. മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ്–തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. പുതിയ വീടിന്റെ നിർമാണത്തിന്റെ ഭാഗമായി വീടിന് മുൻവശത്ത് തൂണിനായി കുഴിയെടുത്തിരുന്നു. മഴവെള്ളം നിറഞ്ഞുകിടന്നിരുന്ന കുഴിയിൽ കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുഴിക്കുള്ളിൽ കണ്ടെത്തിയത്. ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img