01:54am 28 October 2026
NEWS
പ്രവാസിയുടെ ഭാര്യയും കൂട്ടുകാരനും ലഹരിക്കച്ചവടം നടത്തിയത് കേറ്ററിം​ഗിന്റെ മറവിൽ
02/06/2025  09:23 AM IST
nila
പ്രവാസിയുടെ ഭാര്യയും കൂട്ടുകാരനും ലഹരിക്കച്ചവടം നടത്തിയത് കേറ്ററിം​ഗിന്റെ മറവിൽ

പാലക്കാട് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  മണ്ണൂർ കമ്പനിപ്പടി കള്ളിക്കലിൽ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും (30) ലഹരിമരുന്നിന്റെ മൊത്തക്കച്ചവടക്കാരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും ലഹരിമരുന്ന് വിൽപ്പനയുമായി സജീവമാണ്. കേറ്ററിങ് മറയാക്കിയായിരുന്നു ലഹരി വ്യാപാരം. 

സരിതയുടെ ഭർത്താവ് വിദേശത്താണ്. യുവാവ് അവിവാഹിതനും. സുനിൽ ബോക്സിങ്, കുങ്ഫു താരമാണ്. എംകേ‍ാം പൂർത്തിയാക്കിയിട്ടുണ്ട്. ഇരുവരും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരാണ്. ആ പരിചയം വെച്ചാണ് ഇവർ ലഹരിമരുന്നിന്റെ കൂട്ടുകച്ചവടം തുടങ്ങിയത്. 

 ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വർണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവിൽ കൊണ്ടുപോയതെന്നാണു പിടിയിലാകുമ്പോൾ യുവതി പെ‍ാലീസിനേ‍ാടു പറഞ്ഞത്. എന്നാൽ, ലഭിച്ച തെളിവുകളിൽനിന്ന് ഇരുവരും ഒരുമിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി പെ‍ാലീസിനു വ്യക്തമായി. ഇരുവരെയും കേ‍ാടതി റിമാൻഡ് ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img