12:51am 19 November 2026
NEWS
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു രാജിവച്ചു
17/11/2026  04:33 PM IST
nila
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു രാജിവച്ചു

 

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു സ്ഥാനമൊഴിഞ്ഞു. സിപിഎം നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് രാജി. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം രാജിവിവരം അറിയിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഔദ്യോഗിക ചുമതലയിൽനിന്ന് ഒഴിയുകയാണെന്നും ഇതോടെ എല്ലാ ഔദ്യോഗിക പരിപാടികളും ഒഴിവാക്കിയതായും എസ്.ബി. രാജു കുറിപ്പിൽ വ്യക്തമാക്കി.

അധികാരവും പദവിയും ജനസേവനത്തിനുള്ള ഉത്തരവാദിത്തമായാണ് കണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരമാവധി ശ്രമിച്ചിട്ടുണ്ട്. ഔദ്യോഗിക പദവിയിൽനിന്ന് മാറിയാലും ജനങ്ങൾക്കിടയിൽ തുടർന്നും സജീവമായുണ്ടാകുമെന്നും അദ്ദേഹം സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img