01:32am 06 November 2026
NEWS
നിവേദ്യ സ്വന്തം മക്കളെ വെള്ളത്തിൽ മുക്കികൊല്ലുമ്പോൾ കാവൽ നിന്നത് കാമുകൻ; മാർട്ടിനും അറസ്റ്റിൽ
29/10/2026  07:11 PM IST
nila
നിവേദ്യ സ്വന്തം മക്കളെ വെള്ളത്തിൽ മുക്കികൊല്ലുമ്പോൾ കാവൽ നിന്നത് കാമുകൻ; മാർട്ടിനും അറസ്റ്റിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്തും അറസ്റ്റിലായി. ചിറ്റൂർ മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ. മാർട്ടിൻ ഇഗ്നേസിയസ് (36) ആണ് പിടിയിലായത്. കുട്ടികളെ കൊലപ്പെടുത്തുന്നതിനിടെ മറ്റാരെങ്കിലും വീട്ടിലേക്ക് എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മാർട്ടിൻ പുറത്ത് കാവൽ നിന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29ന് രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടികൾ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മരണത്തിനു പിന്നിൽ കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

കേസിൽ അറസ്റ്റിലായ നിവേദ്യയെ ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മാർട്ടിന്റെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. തുടർന്നാണ് വ്യാഴാഴ്ച മാർട്ടിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img