
പാലാ പ്രവിത്താനത്തെ വാഹനപാകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അന്തിനാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ ആണ് ചികിത്സയിലിരിക്കെ മരിച്ചത് മരിച്ചത്. അന്നമോളുടെ അമ്മ ജോമോൾ അപകട സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. അപകടത്തിൽ മേലുകാവുമറ്റം നെല്ലൻകുഴിയിൽ ധന്യാ സന്തോഷ് (38) എന്ന യുവതിയും മരിച്ചിരുന്നു. പാലാ- തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്കുസമീപം ചൊവ്വാഴ്ച രാവിലെ 9.20-നായിരുന്നു അപകടം.
കഴിഞ്ഞ ദിവസം അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചപ്പോൾ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ എതിർദിശയിൽനിന്നെത്തിയ രണ്ട് സ്കൂട്ടറുകളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജോമോൾക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുകയായിരുന്ന മകൾ അന്നമോൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു.
അമിതവേഗത്തിൽ വാഹനമോടിച്ച് അപകടം വരുത്തിയതിന് പാലാ പോലീസ് കേസെടുത്തു. കാർ ഓടിച്ചിരുന്ന വിദ്യാർഥി നെടുങ്കണ്ടം ചെറുവിള ചന്തൂസ് ത്രിജിയെ (24) അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.











