05:00pm 09 November 2026
NEWS
പാക്കിസ്ഥാനിൽ വനിതാ വാർത്താ അവതാരകയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ
09/11/2026  04:48 PM IST
nila
പാക്കിസ്ഥാനിൽ വനിതാ വാർത്താ അവതാരകയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വനിതാ വാർത്താ അവതാരകയെ സ്വന്തം വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 92 ന്യൂസ് ചാനലിലെ അവതാരകയായ റാബിയ അഹ്സാൻ (41) ആണ് റാവൽപിണ്ടിയിലെ വസതിയിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഹ്സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽനിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. റാബിയയുടെ അമ്മയും സഹോദരിയും വീടിന്റെ മുറ്റത്തായിരുന്ന സമയത്താണ് കിടപ്പുമുറിയിൽനിന്ന് വെടിയൊച്ച കേട്ടത്. ഉടൻ മുറിയിലെത്തിയപ്പോൾ റാബിയ രക്തത്തിൽ കുളിച്ചുകിടക്കുന്നതും ഭർത്താവ് കൈയിൽ തോക്കുമായി നിൽക്കുന്നതുമാണ് കണ്ടതെന്ന് സഹോദരി അൽവിന പൊലീസിന് മൊഴി നൽകി.

കഴുത്തിന് താഴെയും മുതുകിന്റെ വലതുഭാഗത്തുമായി വെടിയേറ്റ മുറിവുകളാണ് റാബിയയുടെ ശരീരത്തിലുള്ളത്. അബദ്ധത്തിൽ തോക്കിൽനിന്ന് വെടിപൊട്ടിയതാണെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ വിശദീകരണം. എന്നാൽ തോക്കിന്റെ ലൈസൻസ് ഹാജരാക്കാൻ താഹിറിന് കഴിഞ്ഞിട്ടില്ല.

റാബിയ 92 ന്യൂസ് ചാനലിൽ വാർത്താ അവതാരകയായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ് അഹ്സാൻ താഹിർ ഓവർസീസ് പാക്കിസ്ഥാനീസ് ഫൗണ്ടേഷനിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img