08:00pm 14 June 2024
NEWS
റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണം നടത്തിയ മൂന്നു ഭീകരർക്ക് വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്
11/06/2024  05:01 PM IST
nila
റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണം നടത്തിയ മൂന്നു ഭീകരർക്ക് വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണം നടത്തിയ മൂന്ന് പാകിസ്ഥാൻ ഭീകരർക്കും മെയ് 4 ന് പൂഞ്ചിൽ ഇന്ത്യൻ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. ജൂൺ 9 ന് തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ടതായി കരുതുന്ന മൂന്ന് പാകിസ്ഥാൻ ഭീകരരും മെയ് 4 ന് പൂഞ്ചിൽ ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ അതേ ഗ്രൂപ്പിൽ പെട്ടവരാണെന്നാണ് റിപ്പോർട്ട്. റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസിനു നേരെ ആക്രമണം നടത്തുകയും ഒമ്പത് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

പൂഞ്ച് ആക്രമണത്തിന് ശേഷം ഭീകരർ കാട്ടുവഴികളിലൂടെയാണ് സഞ്ചരിച്ചതെന്നാണ് വിവരം. മൂന്ന് ഭീകരരും ​ഗറില്ലാ യുദ്ധത്തിൽ പരിശീലനം നേടിയവരാണത്രെ. യുഎസ് നിർമ്മിത എം4 കാർബൈനുകൾ ഉപയോഗിക്കുന്ന ഇവർക്ക് ദിവസങ്ങളോളം പ്രകൃതിദത്ത ഗുഹകളിൽ താമസിക്കാനുള്ള പരിശീലനവും ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇവർ മേഖലയിൽ സജീവമാണെന്നും റിയാസി ബസ് ആക്രമണത്തിൽ മറ്റുള്ളവർക്ക് പങ്കുണ്ടോയെന്ന് സുരക്ഷാ സേന അന്വേഷിച്ചു വരികയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL