NEWS
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ പാകിസ്ഥാന് കൈമാറിയ ചാരൻ പിടിയിൽ
26/09/2025 06:35 AM IST
nila

പാകിസ്ഥാൻ ചാരനെ രാജസ്ഥാൻ സിഐഡി ഇൻറ്റലിജൻസ് അറസ്റ്റ് ചെയ്തു. ജയ്സൽമീറിലെ മോഹൻഗഡ് സ്വദേശിയായ ഹനീഫ് മിർ ഖാൻ (47) ആണ് പിടിയിലായത്. ഇയാൾ തന്ത്രപ്രധാന സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഉൾപ്പെടെ ഐഎസ്ഐയ്ക്കു കൈമാറിയെന്നാണ് കണ്ടെത്തൽ.
ഇയാൾക്ക് അതിർത്തി പ്രദേശങ്ങളിൽ പ്രവേശിക്കാൻ സാധിച്ചിരുന്നതായും രാജസ്ഥാൻ പൊലീസ് വ്യക്തമാക്കുന്നു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാൾ ഐഎസ്ഐയ്ക്കു കൈമാറിയതായി പൊലീസ് പറഞ്ഞു. സൈനിക സ്ഥാപനങ്ങളെക്കുറിച്ചും സൈനിക നീക്കങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇയാളുടെ പക്കലുള്ളതായി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ഐഎസ്ഐയ്ക്കു വിവരങ്ങൾ നൽകുന്നതിനു പകരമായി ഇയാൾ പണം കൈപ്പറ്റിയിരുന്നതായും വിശദമായ ചോദ്യം ചെയ്യലിനിടെ പൊലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്തു കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











