NEWS
പാകിസ്ഥാനിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടു
21/10/2025 06:33 AM IST
nila

പാകിസ്ഥാനിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ എട്ടു ഭീകരരെ സൈന്യം കൊലപ്പെടുത്തി.
ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ഗ്യാസ് പൈപ്പ്ലൈൻ കമ്പനിയിൽ സുരക്ഷാ ജോലിയിൽ ഉണ്ടായിരുന്നവർക്കു നേരെയാണ് ഭീകരാക്രമണുണ്ടായത്. സുരക്ഷാ ജീവനക്കാർക്കു നേരേ തെഹ്രികെ താലിബാൻ പാകിസ്ഥാൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ഗ്യാസ് പൈപ്പ്ലൈൻ തകർക്കാനായിരുന്നു ഭീകരരുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു. മേഖല അടച്ച സുരക്ഷാ സേന ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











