09:17am 19 April 2026
NEWS
പാകിസ്ഥാനിൽ സൈനിക വാഹനവ്യൂഹത്തിനു നേരേ ചാവേർ ആക്രമണം
28/06/2025  07:08 PM IST
nila
പാകിസ്ഥാനിൽ സൈനിക വാഹനവ്യൂഹത്തിനു നേരേ ചാവേർ ആക്രമണം

പാകിസ്ഥാനിൽ സൈനിക വാഹനവ്യൂഹത്തിനു നേരേ ചാവേർ ആക്രമണം. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വടക്കൻ വസീറിസ്താൻ ജില്ലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 സെനികർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ സാധാരണക്കാരും ഉൾപ്പെട്ടിട്ടുണ്ട്.

ഒരു ചാവേർ ബോംബർ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സ്‌ഫോടനത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. 10 സൈനികർക്കും 19 സാധാരണക്കാർക്കും പരിക്കേറ്റതായും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img