02:29am 15 May 2025
NEWS
ജമ്മു കാഷ്മീരില്‍ വീണ്ടും പാക് പ്രകോപനം.
09/05/2025  10:21 PM IST
സണ്ണി ലുക്കോസ്
ജമ്മു കാഷ്മീരില്‍ വീണ്ടും പാക് പ്രകോപനം.

മ്മുവിന്‍റെ നഗരമേഖല കേന്ദ്രീകരിച്ച്‌ പാക്കിസ്ഥാൻ ഡ്രോണ്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഡ്രോണുകള്‍ വന്നതിനു പിന്നാലെ ഇന്ത്യൻ സൈന്യം അതി ശക്തമായ രീതിയില്‍ തിരിച്ചടി നല്‍കി.

അപായ സൈറണ്‍ മുഴങ്ങിയതിനെ തുടർന്ന് ആളുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. കഴിഞ്ഞ 15 മിനിറ്റിനിടെ പല തവണ ഡ്രോണ്‍ ആക്രമണം നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ആകാശത്ത് വച്ച്‌ തന്നെ ഡ്രോണുകളെ നിർവീര്യമാക്കിയതിനാല്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

അതേസമയം മൂന്ന് സേനാമേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img