03:27pm 09 November 2026
NEWS
ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആണവ ശേഷിയുള്ള മിസൈലും പ്രയോ​ഗിച്ചു; എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോ​ഗിച്ച് നിർവീര്യമാക്കിയെന്നും സ്ഥിരീകരണം
19/05/2025  12:23 PM IST
nila
ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആണവ ശേഷിയുള്ള മിസൈലും പ്രയോ​ഗിച്ചു; എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോ​ഗിച്ച് നിർവീര്യമാക്കിയെന്നും സ്ഥിരീകരണം

പാകിസ്ഥാൻ ഇന്ത്യയിലേക്ക് ആണവ ശേഷിയുള്ള ഷഹീൻ മിസൈൽ വിക്ഷേപിച്ചതായി ഇന്ത്യൻ സൈന്യം ഞായറാഴ്ച സ്ഥിരീകരിച്ചു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള തീവ്രമായ ഷെല്ലാക്രമണത്തിനിടെയാണ് പാക് സൈന്യം ഇന്ത്യ ലക്ഷ്യമാക്കി  ആണവ ശേഷിയുള്ള ഷഹീൻ മിസൈൽ വിക്ഷേപിച്ചത്. എന്നാൽ, ഈ മിസൈലും  ഇന്ത്യയുടെ അത്യാധുനികമായ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോ​ഗിച്ച് ഇന്ത്യ നിർവീര്യമാക്കിയെന്നും സൈന്യം വ്യക്തമാക്കി.

ഇന്ത്യൻ സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡ് പുറത്തിറക്കിയ പുതിയ വീഡിയോയ്‌ക്കൊപ്പമാണ് ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആണവ ശേഷിയുള്ള മിസൈലും പ്രയോ​ഗിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ഷഹീൻ മിസൈൽ  ഇടത്തരം ബാലിസ്റ്റിക് മിസൈലാണ്. 

ഇന്ത്യയുടെ പ്രതികരണം വേഗത്തിലും കൃത്യവുമായിരുന്നു. റഷ്യയിൽ നിർമ്മിച്ചതും ലോകത്തിലെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതുമായ എസ്-400 ട്രയംഫ് സിസ്റ്റം ഉപയോഗിച്ചാണ് ഇന്ത്യ ഷഹീൻ മിസൈൽ വെടിവച്ചിട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img