03:22pm 09 November 2026
NEWS
ഭിക്ഷാടനം ബിസിനസാക്കി പാകിസ്ഥാൻ; വിദേശ രാജ്യങ്ങളിൽ പിച്ചയെടുത്ത് പാകിസ്ഥാനികൾ നേടുന്നത് 4200 കോടി ഡോളർ
19/05/2025  03:21 PM IST
nila
ഭിക്ഷാടനം ബിസിനസാക്കി പാകിസ്ഥാൻ; വിദേശ രാജ്യങ്ങളിൽ പിച്ചയെടുത്ത് പാകിസ്ഥാനികൾ നേടുന്നത് 4200 കോടി ഡോളർ

സ്വന്തം നാട്ടിലും വിദേശത്തുമായി പാകിസ്ഥാനികൾ പ്രതിവർഷം ഭിക്ഷയെടുത്ത് സമ്പാദിക്കുന്നത് ,200 കോടി ഡോളറാണ്. 3.8 കോടി പാകിസ്ഥാനികളാണ് ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഭിക്ഷാടനം മാത്രം ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ജനവിഭാ​ഗമാണ് പാകിസ്ഥാനികൾ. വിദേശത്തേക്ക് ആളെ അയച്ചുള്ള പ്രൊഫഷണൽ ഭിക്ഷാടനം ആ രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ നാണക്കേടാണെങ്കിലും ഭിക്ഷാടന മാഫിയയെ നിലക്കുനിർത്താൻ ഭരണകൂടത്തിന് കഴിയാറില്ല. 

2024 മുതൽ വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് ഭിക്ഷാടനത്തിന്റെ പേരിൽ നാടുകടത്തിയത് 5,000 ത്തിലധികം പാകിസ്ഥാൻ പൗരന്മാരെയാണ്. 16 മാസത്തിനിടെ സൗദിയിൽ നിന്നുമാത്രം 5,033 പാകിസ്ഥാൻ യാചകരെയാണ് നാടുകടത്തിയതെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ദേശീയ അസംബ്ലിയിൽ വ്യക്തമാക്കി. 

സൗദി, ഇറാഖ്, മലേഷ്യ, ഒമാൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് പാകിസ്ഥാൻ യാചകരെ പുറത്താക്കിയത്. കഴിഞ്ഞ വർഷം 4850 പേരും 2025 ൽ ഇതുവരെ 552 പേരും തിരികെ നാട്ടിലെത്തി. സിന്ധ് പ്രവിശ്യയിൽ നിന്നുള്ളവരാണ് യാചകരിൽ ഭൂരിഭാഗവും. 2795 പേർ സിന്ധിൽ നിന്നും 1437 പേർ പഞ്ചാബിൽ നിന്നുമള്ളവരുമാണ്. 

യാചകരുടെ ഒഴുക്ക് തടയാൻ സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന തരത്തിലേക്ക് ഈ പ്രശ്നം വളർന്നിരിക്കുന്നു. യുഎഇയും പാകിസ്ഥാനെ പ്രശ്നം അറിയിച്ചിരുന്നു. പിന്നാലെ പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നതിന് വലിയ നിയന്ത്രണങ്ങൾ യുഎഇ കൊണ്ടുവന്നിരുന്നു. 2023-ൽ മക്കയിൽ അറസ്റ്റിലായ ഭിക്ഷാടകരിൽ വലിയൊരളവ് പാകിസ്ഥാനികളായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img