12:01am 19 April 2026
NEWS
അസിം മുനീറിന് കൂടുതൽ അധികാരം നൽകാൻ പാകിസ്ഥാൻ ഭരണഘടന ഭേദ​ഗതി ചെയ്യുന്നു
07/11/2025  11:23 AM IST
nila
അസിം മുനീറിന് കൂടുതൽ അധികാരം നൽകാൻ പാകിസ്ഥാൻ ഭരണഘടന ഭേദ​ഗതി ചെയ്യുന്നു

പാകിസ്ഥാൻ ഭരണഘടനാ ഭേദഗതി വരുത്താൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ഒരുങ്ങുന്നു.  പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിന് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ ഭരണഘടനയിൽ മാറ്റം വരുത്താനാണ് നീക്കം. പാകിസ്ഥാൻ ഭരണഘടനയുടെ  27-ാം ഭേദഗതിയിലൂടെ ആർട്ടിക്കിൾ 243-ൽ മാറ്റം വരുത്തും. ഇതോടെ സായുധസേനാ നിയമനങ്ങളിൽ സൈന്യത്തിന്റെ സ്വാധീനം വർധിപ്പിക്കാനാണ് സർക്കാർ നീക്കം.

പിപിപി നേതാവ് ബിലാവൽ ഭൂട്ടോയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ ഇതുസംബന്ധിച്ച് ചർച്ചകൾ ശക്തമായി. ഇതിനു പിന്നാലെയാണ് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചത്. ഇതോടെ എതിർപ്പുമായി പിടിഐ പാർട്ടി രംഗത്തെത്തി.

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് അസിം മുനീറിനെ ഫീൽഡ് മാർഷലായി നിയമിച്ചതോടെ സൈനിക-രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിന്റെ പിടിമുറുക്കം വർധിച്ചതായി വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img