10:26am 30 April 2026
NEWS
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത നാല് ഭീകരരുടെ ചിത്രങ്ങൾ പുറത്ത്
23/04/2025  01:50 PM IST
nila
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത നാല് ഭീകരരുടെ ചിത്രങ്ങൾ പുറത്ത്

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത നാല് ഭീകരരുടെ ചിത്രങ്ങൾ പുറത്ത്. സുരക്ഷാ ഏജൻസികളാണ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. നാലുപേരിൽ മൂന്നു പേരുടെ പേരുകളും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നിവരാണ് ചിത്രത്തിലുള്ളതെന്നാണ് റിപ്പോർട്ട്. ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ചിത്രത്തിലുള്ള നാലുപേരുമെന്നും സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. 

'ദി റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന ഭീകരസംഘടനയാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ഇത് പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ്. ഈ സംഘടനയിലെ അം​ഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. നാല് ഭീകരരും ആയുധങ്ങളുമേന്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൽഹാം ഭീകരാക്രമണത്തിൽ ഇവർ നാലുപേർക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

അതിനിടെ, പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ സൈന്യം തിരച്ചിൽ ശക്തമാക്കി. ബാരാമുള്ളയിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. 'ഓപ്പറേഷൻ ടിക്ക' എന്ന പേരിലാണ് ബാരാമുള്ളയിൽ സൈന്യത്തിന്റെ ഓപ്പറേഷൻ നടക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img