NEWS
പാകിസ്ഥാനിലിരുന്ന് പഹൽഗാമിൽ നിരപരാധികളെ കൊന്നൊടുക്കിയത് ലഷ്‌കർ ഇ തായ്‌ബയുടെ സെയ്‌ഫുള്ള കസൂരി
23/04/2025 09:39 AM IST
nila

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തായ്‌ബയുടെ സെയ്‌ഫുള്ള കസൂരിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇയാൾ പാകിസ്ഥാനിലിരുന്നാണ് ആക്രമണം ആസൂത്രണം ചെയ്തതും പഹൽഗാമിൽ നടപ്പാക്കിയതുമെന്നാണ് റിപ്പോർട്ട്.
കാശ്‌മീരിലുള്ള രണ്ടുപേർ ഉൾപ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന വിവരങ്ങളും പുറത്തുവന്നു. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതെന്നാണ് വിവരം.
പഹൽഗാമിൽ ഭീകരാക്രമണം നടന്ന സ്ഥലത്ത് നിന്ന് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് ഭീകരരെത്തിയ വാഹനമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇത് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. എൻഐഎ സംഘം പഹൽഗാമിലേക്ക് പോയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











