
‘തമാശ’, ‘ഭീമന്റെ വഴി’, ‘സുലൈഖ മൻസിൽ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു. ചെമ്പൻ വിനോദ് ജോസും പദ്മപ്രിയയും പ്രധാന വേഷങ്ങളിലെത്തും. ‘ഒരു തെക്കൻ തല്ലുകേസ്’ എന്ന ചിത്രത്തിനുശേഷം പദ്മപ്രിയ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
റീലിസ്റ്റിക് സ്റ്റുഡിയോസിന്റെ ബാനറിൽ സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി, ജോബിൻ ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഷ്റഫ് ഹംസയുടെ ‘സുലൈഖ മൻസിലി’ലൂടെ നിർമ്മാണരംഗത്തെത്തിയ റീലിസ്റ്റിക് സ്റ്റുഡിയോസ്, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ആലപ്പുഴ ജിംഖാന’യ്ക്കുശേഷം ഒരുക്കുന്ന ചിത്രം കൂടിയാണിത്. നസ്ലിനും ലുക്മാൻ അവറാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ‘ആലപ്പുഴ ജിംഖാന’.
സിജു വിൽസൺ, ദീപക് പറമ്പോൽ, വർഷ എന്നിവരാണ് പുതിയ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അഷ്റഫ് ഹംസയുടെ കഥയ്ക്ക് അദ്ദേഹവും മിഥുൻ ദിവാകരനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു തണ്ടാശേരി ഛായാഗ്രഹണം നിർവഹിക്കും. റാപ്പറും സംഗീതജ്ഞനുമായ ഡാബ്സിയാണ് സംഗീതസംവിധാനം.
ഷഫീഖ് മുഹമ്മദ് എഡിറ്റിംഗും കൃപേഷ് എ.എ. പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ആന്റണി തോമസ്, മേക്കപ്പ് ആർ.ജി. വയനാടൻ, സൗണ്ട് ഡിസൈൻ ഫസൽ ബക്കർ, ലൈൻ പ്രൊഡ്യൂസർ ഷംസുദ്ദീൻ മങ്കരത്തൊടി, ആക്ഷൻ കാർത്തികേയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്, പി.ആർ.ഒ. ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.










