12:46am 11 September 2026
NEWS
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് കയറി; പിന്നെ സംഭവിച്ചത് ഇങ്ങനെ..
07/07/2025  11:39 AM IST
nila
 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് കയറി; പിന്നെ സംഭവിച്ചത് ഇങ്ങനെ..

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ക്യാമറയുള്ള കണ്ണടയുമായി പ്രവേശിച്ചയാൾ പിടിയിലായി. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് പിടിയിലായത്. 66 വയസുകാരനായ സുരേന്ദ്രയുടെ കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ടാണ് സുരക്ഷാ ജീവനക്കാർ പരിശോധന നടത്തിയത്. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസെടുത്തു.

ഗൂഗിൾ സ്മാർട്ട് ഗ്ലാസ് ആണ് ഇയാൾ ഉപയോഗിച്ചത്. ശ്രീകോവിലിന്റെ ഭാഗത്ത് വെച്ചാണ് ഇയാളുടെ കണ്ണടയിലെ ലൈറ്റ് ക്ഷേത്രം ഗാർഡിന്റെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ ഉൾഭാഗത്തെ ചില ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞുവെന്നാണ് വിവരം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img