04:28am 15 July 2026
NEWS
നെല്ല് സംഭരണം: മില്ലുടമകളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു
14/07/2026  03:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നെല്ല് സംഭരണം:  മില്ലുടമകളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു

 

സപ്ലൈകോയ്ക്ക് വേണ്ടി 2026- 27 സീസണിൽ കർഷകരിൽ നിന്നും നെല്ല് സംഭരിച്ച് സംസ്കരിച്ച് അരിയാക്കുവാൻ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്ന് താല്പര്യപത്രം ക്ഷണിക്കുന്നു. അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. സപ്ലൈകോ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം.  ഓഗസ്റ്റ് അഞ്ചിന് മുമ്പ് താല്പര്യപത്രം എറണാകുളം കടവന്ത്ര സപ്ലൈകോ ഹെഡ് ഓഫീസിൽ നൽകണം. വിശദവിവരങ്ങൾക്ക് www.supplycopaddy.in

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img