NEWS
നെല്ല് സംഭരണം കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും
28/09/2026 07:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
2026-27 നെല്ല് സംഭരണ സീസണിലെ ഒന്നാം വിള (വിരിപ്പ്) വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട 2026 ആഗസ്റ്റ് 15 ്ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും.2026 ഡിസംബർ 31-നകം കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സംഭരണം നടത്തേണ്ട മുഴുവൻ കർഷകരും നിശ്ചിത തീയതിക്കകം തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സപ്ലൈകോ അറിയിച്ചു. ഒന്നാം വിള നെല്ല് സംഭരണത്തിനായി ഇനി രജിസ്ട്രേഷൻ തീയതി നീട്ടി നൽകുകയോ മറ്റൊരു അവസരം അനുവദിക്കുകയോ ഇല്ല.കർഷകർക്ക് നേരിട്ടോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ www.supplycopaddy.in എന്ന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി പോർട്ടൽ സന്ദർശിക്കുക.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






