NEWS
നെല്ല് സംഭരണം എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു.
16/06/2026 07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു. പിആർഎസ് വായ്പയുടെ പരിധി സർക്കാർ ഉയർത്തിയ സാഹചര്യത്തിലാണ് എസ് ബി ഐ, കാനറാ ബാങ്കുകൾ വഴി കർഷകർക്കായുള്ള തുക വിതരണം സപ്ലൈകോ പുനരാരംഭിച്ചത് .
1100 കോടിയിൽ നിന്ന് 1600 കോടിയായാണ് സർക്കാർ പി ആർ എസ് വായ്പാപരിധി ഉയർത്തിയത്. ബുധനാഴ്ച മുതൽ ഈ ബാങ്കുകളിൽ നിന്ന് പി ആർ എസ് ഹാജരാക്കുന്ന കർഷകർക്ക് തുക ലഭിക്കും.
പാലക്കാട് ജില്ലയിലും തുക വിതരണം സഹകരണ സംഘങ്ങളിൽ നിന്ന് കൺസോർഷ്യം ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പി ആർ എസ് കൈപ്പറ്റിയ കർഷകർ, രസീതുമായി എസ് ബി ഐ, കനറാ ബാങ്കുകളെ സമീപിച്ചാൽ തുക ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









