11:30pm 08 August 2026
NEWS
നെല്ല് സംഭരണ ബോണസ് 150 കോടി രൂപ അനുവദിച്ചു
07/08/2026  06:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നെല്ല് സംഭരണ ബോണസ് 150 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്‍കാന്‍ മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരമാണു തുക അടിയന്തരമായി അനുവദിച്ചത്.

അതേസമയം, നെല്ലുസംഭരണ ഇനത്തില്‍ കേന്ദ്രം നല്‍കാനുള്ള കുടിശിക നേടിയെടുക്കുന്നതിനു സപ്‌ളൈകോ പ്രതിനിധികള്‍ തിങ്കളാഴ്ച (10-8-2026) ഡല്‍ഹിയില്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിലെത്തി ചര്‍ച്ച നടത്തും. മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരമാണു ചര്‍ച്ച നടത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ വികേന്ദ്രീകൃത ധാന്യ സംഭരണ സംസ്‌കരണ വിതരണ പദ്ധതിപ്രകാരം സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും സപ്ലൈകോ മുഖേന സംഭരിക്കുന്ന നെല്ലിന് നല്‍കിവരുന്ന കേന്ദ്ര പ്രോത്സാഹന ബോണസ് 300 കോടി രൂപ കുടിശികയുണ്ട്. ഈ തുക അടിയന്തരമായി  ലഭ്യമാക്കണമെന്ന് ആവശ്യപ്പെടും.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കാനുണ്ടായിരുന്നതു 713 കോടി രൂപയാണ്. പിന്നീട് സംഭരിച്ചത് ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ 794.39 കോടി രൂപ വിതരണം ചെയ്തു. ഇനി 308.69 കോടി രൂപയാണ് ലഭ്യമാക്കാനുള്ളത്. അതിന്റെ വിതരണമാണിപ്പോള്‍ നടന്നുവരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img