10:11pm 23 November 2026
NEWS
ഇടനാട് താമരച്ചാൽ പാടശേഖരത്ത് നെൽകൃഷിയുടെ ആരംഭം കുറിച്ചു
23/11/2026  06:01 PM IST
nila
ഇടനാട് താമരച്ചാൽ പാടശേഖരത്ത് നെൽകൃഷിയുടെ ആരംഭം  കുറിച്ചു

ചെങ്ങന്നൂർ: ഇടനാട് താമരച്ചാൽ പാടശേഖരത്ത് നെൽകൃഷിയുടെ ആരംഭം  കുറിച്ചു. കേരള സർക്കാരിന്റെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കി ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ നഗരസഭയുടെയും ചെങ്ങന്നൂർ കൃഷിഭവന്റെയും നേതൃത്വത്തിലും താമരച്ചാൽ കർഷക സമിതിയുടെ മുൻകൈയിലും  ആണ്നെൽകൃഷിക്ക് തുടക്കം കുറിച്ചത്.

നെൽകൃഷിയുടെ ഉദ്ഘാടന വേളയിൽ ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാമഠം, ചെങ്ങന്നൂർ കൃഷി ഓഫീസർ ജേക്കബ് തോമസ് , അനിൽ കുമാർ, താമരച്ചാൽ സംരക്ഷണ സമിതി പ്രസിഡന്റ്  രാമചന്ദ്രൻ നായർ , ഇടനാട് വെള്ളിയാഴ്ച വിപണി അഡ്മിൻ വിനു വാലൂത്തടത്തിൽ, കർഷകൻ  തോമസ് പുലിയൂർ വിജയൻ പിള്ള ഇടനാട്, എന്നിവർ സന്നിഹിതരായിരുന്നു.

ഉമ ഇനത്തിൽപ്പെട്ട നെൽവിത്ത് ഉപയോഗിച്ച്  15 ഹെക്ടർ സ്ഥലത്താണ് കൃഷി നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img