04:02am 07 November 2026
NEWS
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി പി.എ.സി സംഘം
05/11/2026  10:03 PM IST
സണ്ണി ലുക്കോസ്
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി പി.എ.സി സംഘം

തിരുവനന്തപുരം : റെയിൽവേയുമായി ബന്ധപ്പെട്ട പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) യോഗത്തിന് പിന്നാലെ, കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിത പരിശോധന നടത്തി.

യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടെന്ന വിമർശനം രാവിലെ ചേർന്ന പി.എ.സി യോഗത്തിൽ ഉയർന്നിരുന്നു. യാത്രക്കാർക്ക് മിനിമം സൗകര്യങ്ങൾ പോലും ഉറപ്പാക്കുന്നതിൽ റെയിൽവേ കാണിക്കുന്ന വീഴ്ചയിൽ കമ്മിറ്റി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് റെയിൽവേ അധികൃതരെ മുൻകൂട്ടി അറിയിക്കാതെ പി.എ.സി സംഘം സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയത്. വിശ്രമകേന്ദ്രം, ശുചിമുറികൾ, ഭക്ഷണശാല എന്നിവയുൾപ്പെടെ യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങൾ സംഘം നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img