12:37am 15 September 2026
NEWS
സമവായത്തിന്റെ മുഖമായിരുന്നു പി.പി. തങ്കച്ചന്‍ മുന്‍മന്ത്രി കെ. ബാബു
14/09/2026  07:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സമവായത്തിന്റെ മുഖമായിരുന്നു പി.പി. തങ്കച്ചന്‍ മുന്‍മന്ത്രി കെ. ബാബു

കൊച്ചി: അനാരോഗ്യകാലത്തുപോലും ജനങ്ങളുമായി നിരന്തര ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു പി.പി. തങ്കച്ചനെന്ന് മുന്‍മന്ത്രി കെ. ബാബു. പ്രതിസന്ധിഘട്ടങ്ങളിലും കോണ്‍ഗ്രസില്‍ സമവായത്തിന്റെ മുഖമായി പ്രവര്‍ത്തിച്ച അദ്ദേഹം നയപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും പ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കാനും ശ്രമിച്ചിരുന്നുവെന്നും കെ. ബാബു പറഞ്ഞു.

എറണാകുളം ഡിസിസി സംഘടിപ്പിച്ച പി.പി. തങ്കച്ചന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പി.പി. തങ്കച്ചന്‍ നല്‍കിയ സംഭാവനകളും അവശേഷിപ്പിച്ച ഓര്‍മകളും വിസ്മരിക്കാനാകില്ലെന്നും കെ. ബാബു പറഞ്ഞു.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. അവസാന കാലഘട്ടംവരെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പി.പി. തങ്കച്ചന്‍ സമവായത്തിലൂടെ കോണ്‍ഗ്രസില്‍ പുതിയ ചരിത്രം സൃഷ്ടിച്ച നേതാവായിരുന്നെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.

ടി.ജെ. വിനോദ് എം.എല്‍.എ, എന്‍. വേണുഗോപാല്‍, അജയ് തറയില്‍, മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജെയ്സണ്‍ ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ്, പി.ജെ. ജോയ്, എല്‍ദോസ് കുന്നപ്പിള്ളി, എം.എ. ചന്ദ്രശേഖരന്‍, ലൂഡി ലൂയിസ്, ചാള്‍സ് ഡയസ്, കെ.എം. സലീം, ഒ. ദേവസി, സി.പി. ജോയ്, ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, സിന്റാ ജേക്കബ്, ലാലി ജോഫിന്‍, കെ.കെ. ഇബ്രാഹിംകുട്ടി, ജോഷി പള്ളന്‍, ഇക്ബാല്‍ വലിയവീട്ടില്‍, സജീവന്‍ എന്നിവര്‍ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img