02:49pm 12 November 2026
NEWS
പി എന്‍ പ്രസന്നകുമാര്‍ പ്രഥമ പുരസ്‌കാരം തോമസ് ജേക്കബ്ബിന്.


05/01/2026  03:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പി എന്‍ പ്രസന്നകുമാര്‍ പ്രഥമ പുരസ്‌കാരം തോമസ് ജേക്കബ്ബിന്

 

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും വീക്ഷണം ചീഫ് ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന പി എന്‍ പ്രസന്നകുമാറിന്റെ സ്മരണയ്ക്കായി മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി എറണാകുളം പ്രസ് ക്ലബ്ബും  പി എന്‍ പ്രസന്നകുമാര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഥമ പി എന്‍ പ്രസന്നകുമാര്‍ പുരസ്‌കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന്. 25000 രൂപയും  പ്രശസ്തി പത്രവും അടങ്ങുന്ന  പുരസ്‌കാരം ജനുവരി 9ന് വൈകിട്ട് അഞ്ചുമണിക്ക് ഭാരത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസ് സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ രവി കുറ്റിക്കാട്, കൊച്ചി ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍ കുമാര്‍, ടി.ബി. ജഗദീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img