
ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "സമൂഹത്തിൽ നിന്ന് വ്യക്തിയിലേക്ക് ചുരുങ്ങുന്ന വായന" എന്ന വിഷയത്തിൽ പി.എഫ് മാത്യൂസ് പ്രഭാഷണം നടത്തു. ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., ഫാ. ഡോ. വർഗീസ് തൊട്ടിയിൽ എന്നിവർ സമീപം.
കൊച്ചി : ആധുനിക സംവിധാനങ്ങളിലൂടെയുള്ള വായന വായനക്കാരനെ അവനവനിലേക്ക് ചുരുക്കുന്നു. യന്ത്രം കൊണ്ടുവന്നു തരുന്നത് വായിക്കാൻ തുടങ്ങുമ്പോൾ, പിന്നീട് യന്ത്രം നമ്മെ വായിക്കാൻ തുടങ്ങുന്നുവെന്ന വസ്തുത മനസിലാക്കണം. വിവര ശേഖരണത്തിന് ആളുകളെ സമീപിച്ചിരുന്നു കാലം മാറി, മനുഷ്യനെ വേണ്ട എന്ന അവസ്ഥ വന്നിരിക്കുന്നു.എഴുത്തുകാരന്റെ സർഗ്ഗാത്മകത , സാഹിത്യത്തിന്റെ അനുഭവം എന്താണെന്ന് ചോദ്യം കടന്നുവരുന്നുവെന്നും പി.എഫ് മാത്യൂസ് അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "സമൂഹത്തിൽ നിന്ന് വ്യക്തിയിലേക്ക് ചുരുങ്ങുന്ന വായന" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരത മാതാ കോളേജ് മലയാള വിഭാഗം അധ്യാപകൻ റവ.ഡോ. വർഗീസ് തൊട്ടിയിൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് സി.എം.ഐ. എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാമണ്ഡലം അരവിന്ദ് , പൂതന മോക്ഷം കഥകളി അവതരിപ്പിച്ചു.
Photo Courtesy - Google







