05:13pm 15 August 2026
NEWS
പി. പി നാസറിൻ്റെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്നത്. യാത്രാമംഗളങ്ങൾ നേർന്ന് കെ എം സി സി
15/08/2026  03:54 PM IST
nila
പി. പി നാസറിൻ്റെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്നത്. യാത്രാമംഗളങ്ങൾ നേർന്ന് കെ എം സി സി



ദോഹ, മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി സജീവ പ്രവർത്തകനായ പി .പി നാസറിന് ഖത്തർ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അരോമ ഹാളിൽ യാത്രയയപ്പ് നൽകി. 

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മത് ൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ ജനറൽ സിക്രട്ടറി അത്തീഖ് റഹ്മാൻ ഉത്‌ഘാടനം ചെയ്തു.
 
 റഷീദ് മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. 
ഷരീഫ് മേമുണ്ട , ലത്തീഫ് തിരുവോത്ത്, ഫൈസൽ അരോമ , ശബീർ മേമുണ്ട , ഗഫൂർ എൻ.പി, സമദ് കടമേരി , കെ. എം നാസർ, നാസർ നീലിമ, റഫീഖ് കോടേരി, നൗഷാദ് കീഴൽ, പി .വി എ .  നാസർ എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു
ചിട്ടയായ പ്രവർത്തനം കൊണ്ടും ജീവകാരുണ്യ രംഗത്തെ പ്രവർത്തനം കൊണ്ടും  സംഘടനാ രംഗത്തെ സജീവമാക്കിയ വ്യക്തിത്വമായിരുന്നു പി.പി നാസറെന്ന് പ്രസംഗികർ അഭിപ്രായപ്പെട്ടു.

മുതിർന്ന നേതാവും മാധ്യമപ്രവർത്തകനുമായ പി.വി. എ നാസർ, പഞ്ചായത്ത് ഭാരവാഹി ഫസൽ മേമുണ്ട എന്നിവർ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സമർപ്പിച്ചു.
ഷാനിബ് വാരിപറമ്പത്ത് സ്വാഗതവും അബ്ദുള്ള വൈക്കിലിശ്ശേരി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img