NEWS
പി എൻ പ്രസന്നകുമാർ അനുസ്മരണവും അവാർഡ് ദാനവും (വെള്ളി)
08/01/2026 07:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റും വീക്ഷണംചീഫ് ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന പി എൻ പ്രസന്നകുമാറിന്റെ ഒന്നാം ചരമ വാർഷികത്തിൻ്റെ ഭാഗമായ അനുസ്മരണ സമ്മേളനം (വെള്ളിയാഴ്ച) വൈകിട്ട് അഞ്ചു മണിക്ക് ഭാരത് ഹോട്ടലിൽ (ബി ടി എച്ച്) പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. എറണാകുളം പ്രസ് ക്ലബ്ബും പി എൻ പ്രസന്നകുമാർ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ പ്രഥമ പി എൻ പ്രസന്നകുമാർ പുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന് ഗവർണ്ണർ സമ്മാനിക്കും. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തും. എം പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം എൽ എമാരായ കെ ബാബു, ടി ജെ വിനോദ്, മേയർ വി കെ മിനിമോൾ എന്നിവർ പ്രസംഗിക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







