11:58pm 02 November 2026
NEWS
പി. എന്‍. പ്രസന്ന കുമാറിനെ എറണാകുളംപ്രസ്സ് ക്‌ളബ്ബ് അനുസ്മരിച്ചു
07/01/2025  05:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പി. എന്‍. പ്രസന്ന കുമാറിനെ എറണാകുളംപ്രസ്സ് ക്‌ളബ്ബ് അനുസ്മരിച്ചു

കൊച്ചി : കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും പത്തുവര്‍ഷ കാലം എറണാകുളം പ്രസ്സ് ക്‌ളബ്ബിന്റെ  സെക്രട്ടറി ആയിരുന്ന  പി എന്‍ പ്രസന്നകുമാറിനെ എറണാകുളം പ്രസ്സ് ക്‌ളബില്‍ നടന്ന യോഗം അനുസ്മരിച്ചു .വീക്ഷണം പത്രം മുന്‍ എം ഡിയും എന്‍ സി പി നേതാവുമായ പി സി ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി .പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന  ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ ,മനോരമ മുന്‍  എഡിറ്റോറിയല്‍ ഡയറക്റ്റര്‍ മാത്യൂസ് വര്‍ഗീസ് ,കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എന്‍ പദ്മനാഭന്‍ ,സീനിയര്‍  ജേര്‍ണലിസ്റ്റ് യൂണിയന്‍ രക്ഷാധികാരി എ മാധവന്‍ ,വീക്ഷണം ജേര്‍ണലിസ്റ്റ് യൂണിയന്‍ നേതാവ്  ആര്‍ എം ദത്തന്‍ ,സീനിയര്‍ ജോര്‍ണലിസ്റ്റ് യൂണിയന്‍ നേതാക്കളായ വി സുബ്രമണ്യന്‍ ,പി എ മെഹബൂബ് എന്നിവര്‍ സംസാരിച്ചു .പ്രസ് ക്‌ളബ്  പ്രസിഡന്റ്റ്  ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ്സ് ക്‌ളബ് സെക്രട്ടറി ഷജില്‍ കുമാര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റിഅംഗം  ജിഷ നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img