09:36pm 04 September 2026
NEWS
പറഞ്ഞതെല്ലാം വിഴുങ്ങി നിലമ്പൂരിൽ അൻവറും അങ്കത്തിനിറങ്ങും
26/05/2025  06:44 PM IST
nila
പറഞ്ഞതെല്ലാം വിഴുങ്ങി നിലമ്പൂരിൽ അൻവറും അങ്കത്തിനിറങ്ങും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തം. കോൺ​ഗ്രസ് നേതൃത്വം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതോടെയാണ് തൃണമൂൽ കോൺ​ഗ്രസിന്റെ ബാനറിൽ മത്സരിക്കാൻ അൻവറും തയ്യാറെടുക്കുന്നത്. നിലമ്പൂരിൽ മത്സരിക്കാൻ പി വി അൻവറിന് തൃണമൂൽ കോൺ​ഗ്രസ് അനുമതി നൽകിയിട്ടുണ്ട്. മത്സരിക്കണമോ വേണ്ടയോ എന്ന് അൻവറിന് തീരുമാനിക്കാം എന്നാണ് ടിഎംസി ദേശീയ നേതൃത്വത്തിൻ്റെ നിലപാട്.

 നേരത്തെ പി വി അൻവർ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ യുഡിഎഫ്   സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അൻവറിൻ്റെ ആവശ്യം അവഗണിച്ച് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് അൻവർ മത്സരരംഗത്ത് ഇറങ്ങാൻ തീരുമാനിച്ചത്. 

തന്നെ കോൺ​ഗ്രസ് പൂ‍‌‍ർണ്ണമായും അ​വ​ഗണിച്ചതാണ് അൻവ‍റിൻ്റെ തീരുമാനത്തിന് പിന്നിൽ. കോൺ​ഗ്രസിൻ്റെ സ്ഥാനാ‍ർ‌ത്ഥി പ്രഖ്യാപനം നടത്തുന്നതിനൊപ്പം മുന്നണി പ്രവേശനവും പ്രഖ്യാപിക്കണമെന്ന ആവശ്യം കോൺ​ഗ്രസ് നേതൃത്വം നിരാകരിച്ചതാണ് അൻവറിനെ പ്രകോപിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img