NEWS
അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു
02/07/2026 06:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
അഡീഷണൻ ഡയറക്ടർ പി ശ്യാംകുമാർ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജനറൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു. 2011 മുതൽ 2016 വരെ പിആർഡി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും 2006-ൽ മുഖ്യമന്ത്രിയുടെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, ഹൗസിംഗ് ബോർഡ് എന്നിവിടങ്ങളിൽ പബ്ലിക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പ്ലാനിംഗ് വിഭാഗത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ടാഗോർ തിയേറ്റർ മാനേജർ, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ, എറണാകുളം, കൊല്ലം മേഖലകളിലെ ഡപ്യൂട്ടി ഡയറക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









