
ചെങ്ങന്നൂർ: കേരളത്തിലെ മികച്ച ഗ്രാമീണ ഗ്രന്ഥശാലകൾക്ക് ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറി നൽകുന്ന ഈ വർഷത്തെ പി. പുരുഷോത്തമൻ നായർ സ്മാരക പുരസ്ക്കാരം കരുനാഗപ്പള്ളി ലാലാജി സ്മാരക കേന്ദ്ര വായനശാലയ്ക്കു ലഭിച്ചു. പറവൂർ പബ്ലിക് ലൈബ്രറിയുടെ സ്ഥാപക അംഗവും ദീർഘകാലoപ്രസിഡണ്ടും രക്ഷാധികാരിയും മികച്ച സഹകാരിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പി. പുരുഷോത്തമൻ നായരുടെ സ്മരണയ്ക്കായി ലൈബ്രറിയും കുടുംബാംഗങ്ങളും ചേർന്ന് ഏർപ്പെടുത്തിയിരിക്കുന്ന പുരസ്ക്കാരം പുരുഷോത്തമൻനായരുടെ ചരമദിനമായ ഒക്ടോബർ 31 ശനിയാഴ്ച്ച വൈകിട്ട് 4-30ന് ലൈബ്രറി ഹാളിൽ ചേരുന്ന ചടങ്ങിൽ വച്ച് മഹാകവി ചങ്ങമ്പുഴയുടെ ചെറുമകൻ ഹരികുമാർ ചങ്ങമ്പുഴ വിതരണം ചെയ്യുകയും സ്മാരക പ്രഭാഷണം നട ത്തുകയും ചെയ്യും.
ലൈബ്രറി മുൻ അദ്ധ്യക്ഷൻ വി. മനോഹരൻ പുരുഷോത്തമൻ നായർ അനുസ്മരണപ്രഭാഷണം നടത്തും. ഗ്രന്ഥശാലാപ്രവർത്തനങ്ങൾക്കൊപ്പം നിർദ്ധനരായ ഗ്രന്ഥശാല പ്രവർത്തകർക്കും ക്യാൻസർ രോഗികൾക്കും മരുന്നും ഭക്ഷണകിറ്റും സ്ഥിരമായി വിതരണം ചെയ്യുക, കുട്ടികൾക്കായി പരിസ്ഥിതി , വിജ്ഞ!ന യാത്രകൾ സംഘടി പ്പിക്കുക തുടങ്ങിയ വ്യത്യസ്തവവും നൂതനവുമായപദ്ധതി കളാണ് ലാലാജി സ്മാരക ലൈബ്രറിയെ പുരസ്‌ക്കാരത്തിന് അർഹമാക്കിയതെന്ന് ജൂറി കമ്മിറ്റി ചെയർമാൻ കെ. കെ ഷാജി അറിയിച്ചു.










