NEWS
അവിവാഹിതർക്ക് ഇനി ഓയോ റൂമുകളിൽ നോ എൻട്രി
05/01/2025 04:39 PM IST
nila

അവിവാഹിതരായ ദമ്പതികൾക്ക് ഇനി മുതൽ മുറി നൽകേണ്ടതില്ലെന്ന് ഓയോ. മീററ്റിലാണ് പുതിയ നിർദ്ദേശം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. മീററ്റിലെ പങ്കാളികളായ ഹോട്ടൽ ഉടമകൾക്ക് കമ്പനി അത് സംബന്ധിച്ച് നിർദ്ദേശം നൽകി. മീററ്റ് ഉൾപ്പെടെയുള്ള ചില നഗരങ്ങളിൽ അവിവാഹിതരായ ദമ്പതികൾക്ക് മുറി നൽകുന്നതിനെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എന്നാണ് റിപ്പോർട്ട്.
ജനങ്ങൾക്കിടയിൽ നിന്നുള്ള അഭിപ്രായം സ്വീകരിച്ച ശേഷം കൂടുതൽ നഗരങ്ങളിലേക്ക് ഈ പുതിയ മാറ്റം അവതരിപ്പിക്കാനാണ് സാധ്യത. അതേസമയം, സാമൂഹികാവസ്ഥ അനുസരിച്ച് ദമ്പതിമാർക്ക് മുറി നൽകുന്നത് ഹോട്ടൽ അധികൃതർക്ക് അവകാശമുണ്ടായിരിക്കും. എന്നാൽ, ഓയോ അതിന്റെ ഉത്തരാവിദിത്വം ഏറ്റെടുക്കില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











