NEWS
ഖത്തറിൽ 31,000-ത്തിലധികം വിദ്യാർത്ഥികൾക്ക് മെഡിക്കൽ സ്ക്രീനിംഗ് നടത്തി: പിഎച്ച്സിസി സ്കൂൾ ഒറൽ ഹെൽത്ത് പ്രോഗ്രാം
10/11/2025 07:34 PM IST
nila

ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) “അസ്നാനി” സ്കൂൾ ഒറൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി 2024–2025 അധ്യയന വർഷത്തിൽ 152 സ്കൂളുകളിലായി 31,000-ത്തിലധികം വിദ്യാർത്ഥികൾക്ക് മെഡിക്കൽ സ്ക്രീനിംഗ് നടത്തി. ഇതിൽ 55 പ്രീ-സ്കൂളുകളും 97 പ്രൈമറി സ്കൂളുകളും ഉൾപ്പെടുന്നു.
പല്ലുകളുടെ പരിശോധന, ബോധവത്കരണം, മുൻകരുതൽ ചികിത്സ എന്നിവയെ ഉൾപ്പെടുത്തി നടത്തിയ ഈ പ്രചാരണത്തിന്റെ ഫലങ്ങൾ കുട്ടികളിലെ ദന്തക്ഷയത്തിന്റെ വ്യാപകത ഇപ്പോഴും പ്രധാനാരോഗ്യപ്രശ്നമായി തുടരുന്നതായി വെളിവാക്കിയെന്ന് പിഎച്ച്സിസിയിലെ ഒറൽ ഹെൽത്ത് പ്രൊമോഷൻ ആൻഡ് പ്രിവെൻഷൻ വിഭാഗം മാനേജർ ഡോ. നജാത് അൽ യാഫെയ് പറഞ്ഞു.
“അസ്നാനി സ്കൂൾ പ്രോഗ്രാം” വാർഷിക പരിശോധന മാത്രമല്ല, കുട്ടികളുടെ പല്ലുകളെയും ആകെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതിലേക്കുള്ള ബോധവൽക്കരണമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










