
ദോഹ: ലോകം ഉറുനോക്കുന്നഖത്തറിൽ നടക്കുന്ന രണ്ട് ടൂർണമെന്റുകളിലും സന്നദ്ധസേവനത്തിന് ഗണ്യമായ പങ്കാളിത്തം ലഭിച്ചതായി ഫിഫ അറബ് കപ്പ് ഖത്തർ 2025, ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025 എന്നിവയുടെ പ്രാദേശിക സംഘാടക സമിതി അറിയിച്ചു.
ഈ വർഷം അവസാനം ഖത്തർ ആതിഥേയത്വം വഹിക്കുന്നടൂർണമെന്റുകളുടെവളണ്ടിയർ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി 25,000-ത്തിലധികം അപേക്ഷകൾ ലഭിച്ചതായി കമ്മിറ്റി പ്രസ്താവനയിൽ വിശദീകരിച്ചു.4,000 വളണ്ടിയർമാർക്കായാണ്
25,000-ത്തിലധികംഅപേക്ഷകൾ. ലുസൈൽ സ്റ്റേഡിയത്തിൽ അപേക്ഷകരുമായി അഭിമുഖങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.നിരവധി പ്രധാന കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഖത്തറിൽ സ്ഥാപിതമായ സുസ്ഥിര പാരമ്പര്യത്തിന്റെ വിപുലീകരണമായ വളണ്ടിയർ പ്രോഗ്രാമിന് ഏറെ പ്രാധാന്യമുണ്ടെന്ന് പ്രാദേശിക സംഘാടക സമിതിയിലെ അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹയ അൽ-നുഐമിപറഞ്ഞു.











