02:44am 08 November 2026
NEWS
ഖത്തറിന്റെ പാചക പൈതൃകമാസ്വദി ക്കാനെത്തിയത്ഒരു ലക്ഷത്തിലധികംപേർ
03/04/2025  01:03 PM IST
nila
ഖത്തറിന്റെ പാചക പൈതൃകമാസ്വദി ക്കാനെത്തിയത്ഒരു ലക്ഷത്തിലധികംപേർ

ദോഹ:  വിസിറ്റ് ഖത്തറിന്റെ ത്രോബാക്ക് ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ
ഖത്തറിന്റെ പാചക പൈതൃകമാസ്വദി കാനെത്തിയത്ഒരു ലക്ഷത്തിലധികം പേർ.ഓൾഡ് ദോഹ തുറമുഖത്ത് നടന്ന ത്രോബാക്ക് ഫുഡ് ഫെസ്റ്റിവലിൽ   20 ലധികം ഫുഡ്‌ സ്റ്റാളുകളാണ് സന്ദർശകർക്കായിവൈവിധ്യമാർന്നവിഭവങ്ങളൊരുക്കിയത്.തത്സമയ നാടോടി പ്രകടനങ്ങളുംപരമ്പരാഗത ഗാനങ്ങളും സന്ദർശകരെ വിസ്‌മയഭരിതരാക്കി.
'ഹകാവതി' കഥപറച്ചിൽ സെഷനുകൾ പ്രാദേശിക പാചകരീതിയുടെയും ആതിഥ്യമര്യാദയുടെയും കഥകൾ സന്ദർശികരെ ആകർഷിച്ചു. പപ്പറ്റ് തിയേറ്റർ ഖത്തറി പാരമ്പര്യങ്ങളെക്കുറിച്ചുള്ള ആകർഷകമായ വിവരണങ്ങൾ കൊണ്ട് കുട്ടികളെ ആനന്ദിപ്പിച്ചു.
കുടുംബങ്ങളെയും വ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രശസ്തമായ 'കഹൂത്ത്' ക്വിസ്, 'ട്രെഷർ ഹണ്ട്' എന്നിവയുൾപ്പെടെയുള്ള സംവേദനാത്മക മത്സരങ്ങളുംഅരങ്ങേറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img